പത്താൻ റിലീസ് ചെയ്യുക 4,500 ഇന്ത്യൻ സ്ക്രീനുകളിൽ, ആദ്യ ദിനം റെക്കൊർഡ് കളക്ഷൻ നേടുമെന്ന് പ്രതീക്ഷ

Webdunia
ഞായര്‍, 22 ജനുവരി 2023 (10:15 IST)
കൊവിഡിന് ശേഷം തെന്നിന്ത്യൻ സിനിമകൾ ഇന്ത്യയാകമാനം തരംഗം തീർക്കുമ്പോൾ കാര്യമായ ഒരു നേട്ടവും സ്വന്തമാക്കാൻ ഇന്ത്യയുടെ പ്രധാന സിനിമാവ്യവസായമായ ബോളിവുഡിന് സാധിച്ചിരുന്നില്ല. വൻ ബജറ്റിൽ വന്ന പല ചിത്രങ്ങളും ബോക്സോഫീസിൽ മൂക്കുകുത്തിയപ്പോൾ ബോളിവുഡിന് കരകയറാനായി ഒരു വലിയ വിജയം അനിവാര്യമാണ്. ഷാറൂഖ് ഖാൻ ചിത്രമായ പത്താനാണ് പുതിയ പ്രതീക്ഷയായി ബോളിവുഡ് ഉയർത്തികാണിക്കുന്നത്.
 
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന കിംഗ് ഖാൻ ചിത്രമെന്നതും വമ്പൻ ആക്ഷൻ സ്വീക്വൻസുകൾ ചേർത്ത സിനിമയെന്നതും പത്താനെ ആകർഷകമാക്കുന്നു. ഒപ്പം ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയതിനെ തുടർന്നുണ്ടായ വിവാദവും ചിത്രത്തെ സംസാരവിഷയമാക്കുന്നു. ചിത്രത്തിൻ്റെ റിലീസിന് 3 ദിവസം മാത്രം നിൽക്കെ ഇതുവരെ 2.65 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നു. 
 
ഇന്ത്യയിൽ ആദ്യദിനം 45,00 സ്ക്രീനുകളിലാകും ചിത്രം റിലീസ് ചെയ്യുക. ആദ്യ ദിനം മികച്ച നേട്ടം കൈവരിക്കാനായാൽ 40-45 കോടി അന്ന് തന്നെ ചിത്രം നേടുമെന്നാണ് പ്രതീക്ഷ. ആദ്യ ആഴ്ചയിൽ തന്നെ 200 കോടി സ്വന്തമാക്കാനും സിനിമയ്ക്കാകുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article