'ബാത്‌റൂം പാര്‍വതി‘ എന്ന ഇരട്ടപ്പേര് വീണ കഥ പറഞ്ഞ് പാർവതി തിരുവോത്ത്

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 3 ഫെബ്രുവരി 2020 (15:14 IST)
ഡബ്ല്യുസിസിയുടെ സജീവ പ്രവർത്തകരിൽ ഒരാളാണ് പാർവതി തിരുവോത്ത്. വനിതാ കൂട്ടായ്മ വന്നതിന്റേയും തങ്ങളുടെ പ്രവർത്തനത്തിന്റേയും ഭാഗമായി സിനിമയ്ക്കുള്ളിൽ നിലനിൽക്കുന്ന ജെന്‍ഡര്‍ പ്രശ്നങ്ങളില്‍ ചിലതെങ്കിലും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് പാർവതി അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്നു.
 
ഇന്നത്തെ തിരക്കഥകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും സാനിറ്ററി പ്രശ്‌നങ്ങള്‍ക്ക് ഏകദേശ പരിഹാരമായതും സംഘചനയുടെ നേട്ടങ്ങളായി പാര്‍വതി ചൂണ്ടിക്കാണിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിലെ ഗ്രേസിന്റേയും അന്ന ബെന്നിന്റേയും കഥാപാത്രങ്ങൾ മാത്രമല്ല സൌബിന്റെ കഥാപാത്ര രൂപീകരണത്തിനും ഡബ്ല്യുസിസി ഒരു കാരണമായിട്ടുണ്ടെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് പാർവതി പറയുന്നു.
 
‘ജോലി സ്ഥലത്തെ സുരക്ഷയാണ് മറ്റൊന്ന്. ചിലത് കാലാകാലങ്ങളായി നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇതെല്ലാം നിയമം മുഖേന തടയേണ്ടതാണ്. 2014 ല്‍ ഇതേകുറിച്ച് അമ്മയുടെ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്‌റൂം പാര്‍വതി എന്ന് ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ, ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്ററി വാനെങ്കിലും വന്നിട്ടുണ്ട്. ഇനിയും അമ്മയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും, ഇതേ കാര്യം ചോദിക്കും.’ ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article