കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് അനുപം ഖേര്‍ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് പങ്കുവെച്ച് ‘അയ്യേ!!’ എന്നാണ് പാര്‍വതി പ്രതികരിച്ചത്. ചില ആളുകള്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് വീഡിയോയില്‍ അനുപം പറഞ്ഞത്. സർക്കാരിന്റെ വിശ്വാസ്യത തകർക്കാൻ ചിലയാളുകൾ ശ്രമിക്കുന്നതെന്നും അനുപം ഖേർ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായി പ്രതികരിച്ച് മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ പ്രതിഷേധ പരിപാടിയിലും മറ്റും പാര്‍വതി പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിക്കാന്‍ മാത്രമല്ല വേണ്ടിവന്നാല്‍ തെരുവിലിറങ്ങി സമരം ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ച താരത്തെ പിന്തുണച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.