നരേന്ദ്രമോദിയായി പരേഷ് റാവല്‍, സംവിധായകന്‍ മലയാളി?

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (18:23 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാകുന്നു. ഹിന്ദിയിലെ പ്രശസ്ത താരം പരേഷ് റാവലാണ് നരേന്ദ്രമോദിയായി അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ മലയാളിയാണെന്ന് മാത്രമാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
 
പരേഷ് റാവല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ ഏകദേശം പൂര്‍ത്തിയായ സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ അവസാനം ആരംഭിക്കും. അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.
 
നരേന്ദ്രമോദിയായി അഭിനയിക്കുന്നത് വെല്ലുവിളിയായിരിക്കുമെന്ന് പരേഷ് റാവല്‍ അറിയിച്ചു. പരേഷ് റാവല്‍ ബി ജെ പി എം‌പി കൂടിയാണ് എന്നതാണ് പ്രത്യേകത. 
 
അതേസമയം സഞ്ജയ് ദത്തിന്‍റെ ജീവിതം പറയുന്ന ‘സഞ്ജു’ എന്ന ചിത്രത്തില്‍ സുനില്‍ ദത്തായി വേഷമിടുന്നതും പരേഷ് റാവല്‍ തന്നെ. ഇപ്പോള്‍ ബയോപിക്കുകളുടെ കാലമാണ്. മലയാളത്തില്‍ മാധവിക്കുട്ടിയുടെയും ഫുട്‌ബോളര്‍ വി പി സത്യന്‍റെയും ബയോപിക്കുകള്‍ വന്നുകഴിഞ്ഞു. തെലുങ്കില്‍ വൈ എസ് രാജശേഖര റെഡ്ഡിയുടെയും എന്‍ ടി ആറിന്‍റെയും ജീവചരിത്രസിനിമകള്‍ തയ്യാറായി വരുന്നു. വൈ എസ് ആറായി അഭിനയിക്കുന്നത് മമ്മൂട്ടിയാണ്.
 
മുന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ ജീവിതവും സിനിമയാകുന്നുണ്ട്. അനുപം ഖേറാണ് മന്‍‌മോഹനാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article