നിവിന്‍ പോളിയുടെ 'പടവെട്ട്' ഉടന്‍ ഷൂട്ടിംഗ് പുനരാരംഭിക്കും :സണ്ണി വെയ്ന്‍

കെ ആര്‍ അനൂപ്
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (12:05 IST)
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍പോളി ചിത്രമാണ് പടവെട്ട്.ഇതുവരെ കാണാത്ത മേയ്‌ക്കോവറിലാണ് നടന്‍ ചിത്രത്തില്‍ എത്തുന്നത്.നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഒരു അപ്‌ഡേറ്റ് സണ്ണിവെയ്ന്‍ നല്‍കി.
 
പടവെട്ട് അവസാന ഷെഡ്യൂള്‍ ഷൂട്ട് ഉടന്‍ പുനരാരംഭിക്കുമെന്ന് സണ്ണിവെയ്ന്‍ പറഞ്ഞു.
 
അദിതി ബാലനാണ് നായിക.മഞ്ജുവാര്യര്‍,ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article