30 ദിവസങ്ങള്‍ പിന്നിട്ട് മമ്മൂട്ടിയുടെ 'വണ്‍', സന്തോഷം പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 22 ഏപ്രില്‍ 2021 (14:56 IST)
30 ദിവസങ്ങള്‍ക്കു മുമ്പാണ് മമ്മൂട്ടിയുടെ വണ്‍ തിയേറ്ററുകളിലെത്തിയത്. ദി പ്രീസ്റ്റിനൊപ്പം പ്രദര്‍ശനം തുടങ്ങിയ മെഗാസ്റ്റാറിന്റെ കടയ്ക്കല്‍ ചന്ദ്രനെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ ദി പ്രീസ്റ്റിന് ആയപ്പോള്‍ നിറഞ്ഞ സദസ്സുകളിലാണ് വണ്‍ പ്രദര്‍ശനം തുടര്‍ന്നത്. എങ്ങു നിന്നും മികച്ച പ്രതികരണം ലഭിച്ചപ്പോള്‍ കടയ്ക്കല്‍ ചന്ദ്രന്റെ ഭരണം 30 ദിവസങ്ങള്‍ പിന്നിടുകയാണ്.
 
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസ് എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു വണ്ണിന്.റൈറ്റ് ടു റീകാള്‍ എന്ന വിഷയം പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കാന്‍ സിനിമയ്ക്കായി.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.
വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍