ആദിപുരുഷിലുള്ളത് ഞാൻ മനസിലാക്കിയ രാമായണം, വിമർശനങ്ങൾക്ക് മറുപടിയുമായി ഓം റൗട്ട്

Webdunia
തിങ്കള്‍, 19 ജൂണ്‍ 2023 (14:33 IST)
രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യ്ത ആദിപുരുഷിനെതിരെ വ്യാപകമായ ട്രോളും വിമർശനങ്ങളുമാണ് ഉയരുന്നത്. രാമായണത്തെ മോശമായി ചിത്രീകരിച്ചുവെന്നും കാർട്ടൂൺ നിലവാരത്തിലാണ് സിനിമയെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഓം റൗട്ട്.
 
താൻ മനസിലാക്കിയ രാമായണത്തെയാണ് സിനിമയിൽ കാണിച്ചിരിക്കുന്നതെന്നും ആർക്കും രാമായണം മുഴുവനായും മനസിലാക്കാൻ സാധിക്കില്ലെന്നും രാമായണം മുഴുവൻ മനസിലായെന്ന് പറയുന്നവർ മണ്ടന്മാരാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. അതേസമയം മോശം അഭിപ്രായങ്ങൾക്കും ട്രോളുകൾക്കുമിടയിൽ സിനിമ 300 കോടി രൂപ ബോക്സ്ഓഫീസിൽ നിന്നും നേടിയെന്നാണ് റിപ്പോർട്ടുകൾ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article