നിവിന്‍ പോളി നായകനായി എത്തുന്ന പുതിയ പുതിയ സിനിമയ്ക്ക് ദുബായില്‍ തുടക്കമായി. നടന്റെ കരിയറിലെ 42-ാംമത്തെ സിനിമയാണ്.മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് പുതിയ സിനിമ നിര്‍മ്മിക്കുന്നത്.
ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരനിര നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ട്.