2022 നിവിന്‍ പോളി മികച്ചത് എന്ന് പറയാന്‍ അധികം സിനിമകള്‍ ഉണ്ടാവില്ല. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം പടവെട്ട്,റോഷന്‍ ആന്‍ഡ്രൂസിന്റെ സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ ചിത്രങ്ങളാണ് നടന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. 2023 തന്റെ വര്‍ഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍ പോളി എന്ന് തോന്നുന്നു. തന്റെ കൂട്ടുകാരന്‍ കൂടിയായ നിവിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അജു വര്‍ഗീസ്.