നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രം നാളെ ഒ.ടി.ടിയില്‍ എത്തും. ജനിച്ച മണ്ണില്‍ ജീവിക്കാനായി ഒരു കൂട്ടം മനുഷ്യര്‍ നടത്തുന്ന അതിജീവത്തിന്റെ കഥയാണ് സിനിമ പറയുന്നത്. നെറ്റ്ഫ്‌ലിക്‌സ് ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അദിതി ബാലനാണ് നായിക.