മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നു,'അയ്യര് കണ്ട ദുബായ്' വരുന്നു,മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 17 ജനുവരി 2023 (11:15 IST)
മുകേഷിനും ഉര്‍വശിക്കും കൂടെ ധ്യാന്‍ ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന പുതിയ സിനിമയാണ് 'അയ്യര് കണ്ട ദുബായ്'. ചിത്രീകരണം ദുബായില്‍ തുടങ്ങും. നടി ദുര്‍ഗ കൃഷ്ണയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ തന്നെയാണ് സിനിമ എന്നാണ് വിവരം.
 
എം.എ. നിഷാദ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയുടെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞദിവസം നടന്നു. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, സുനില്‍ സുഗത, പ്രജോദ് കലാഭവന്‍, ദിവ്യ എം. നായര്‍, രശ്മി അനില്‍, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ഛായാഗ്രഹണം: സിദ്ധാര്‍ത്ഥ് രാമസ്വാമി.സംഗീതം- ആനന്ദ് മധുസൂദനന്‍, എഡിറ്റര്‍- ജോണ്‍കുട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍