രാജ്യത്തുടനീളം 5 ജി സേവനങ്ങൾ 2023 ഡിസംബറോടെ

ഞായര്‍, 2 ഒക്‌ടോബര്‍ 2022 (16:26 IST)
world telecommunication Day
2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോയുടെ ലക്ഷ്യമെന്ന് മുകേഷ് അംബാനി. 2023 ഡിസംബറോടെ മിതമായ നിരക്കിൽ ജിയോ രാജ്യത്തുടനീളം 5ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് റിലയൻസ് മേധാവി വ്യക്തമാക്കിയത്.
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യകൾക്കെല്ലാം തുടക്കമിടാൻ 5ജി സേവനങ്ങൾക്ക് സാധിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 5ജി സേവനങ്ങൾക്ക് വലിയ തുക നൽകേണ്ടി വരിലെന്നും താങ്ങാവുന്ന വിലയിൽ 5ജി അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ 5ജി യുഗത്തിന് ഉദ്ഘാടനം നിർവഹിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍