മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹം- നിതീഷ് ഭരദ്വാജ്

ബുധന്‍, 8 ഏപ്രില്‍ 2020 (12:05 IST)
മലയാളി അല്ലെങ്കിലും മലയാളത്തിന് പ്രിയങ്കരനാണ് നിതീഷ് ഭരദ്വാജ്. മഹാഭാരതത്തിലെ കൃഷ്‌ണനായും ഞാൻ ഗന്ധർവനിലെ ഗന്ധർവനായും നിതീഷിനെ മലയാളിക്ക് സുപരിചതമാണ്. മലയാളത്തിന്റെ സ്വന്തം ഗന്ധർവൻ. എന്നാൽ മറ്റധികം പേർക്കും അറിയാത്ത ഒരാഗ്രഹവും മലയാളിയുടെ ഗന്ധർവ്വ നായകനുണ്ട്. അതെന്താണെന്ന് മനസ്സ് തുറന്നിരിക്കുകയാണ് താരം.
 
മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് താൻ മനസ്സിൽ തലോലിക്കുന്ന ആഗ്രഹമെന്ന് നിതീഷ് ഭരദ്വാജ് പറയുന്നു.മറാത്തിയില്‍ പിതൃറൂണ്‍ എന്ന സിനിമ സംവിധാനം ചെയ്‌ത് സംവിധായകനായും കഴിവ് തെളിയിച്ച താരമാണ് നിതീഷ്,മനസില്‍ താലോലിക്കുന്ന ഒരു കൈനീട്ടമുണ്ട്. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തില്‍ സംവിധാനം ചെയ്യണം. ഭഗവാൻ കൃഷ്‌നനും മാ ഭഗവതിയും അനുവദിച്ചാൽ അത് നടക്കുമെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍