സണ്ണി വെയ്ന്റെ 'അപ്പന്‍' വരുന്നു; തിയേറ്ററുകളിലേയ്ക്ക്!

കെ ആര്‍ അനൂപ്
ബുധന്‍, 12 ജനുവരി 2022 (09:03 IST)
വളരെ വേഗത്തിലായിരുന്നു സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രമായ 'അപ്പന്‍' ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയത്.തൊടുപുഴയിലായിരുന്നു പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്. ഇപ്പോഴിതാ സിനിമ റിലീസിന് ഒരുങ്ങുന്നു. തിയറ്ററുകളില്‍ തന്നെ ചിത്രം എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്യുന്നത് മജു ആണ്.അനന്യ,ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.ആര്‍.ജയകുമാറും മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു കുടുംബ കഥയാണ് സിനിമ പറയുന്നത്.
 
ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article