ഒരുപിടി സിനിമകളാണ് ജോജു ജോര്‍ജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അടുത്തിടെ റിലീസ് ചെയ്ത നായാട്ടില്‍ ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. തന്റെ ഓരോ കഥാപാത്രങ്ങളെയും സ്‌നേഹിക്കുന്ന പോലെ മണിയന്‍ പോലീസിനെയും നടന് വലിയ കാര്യമാണ്. യൂണിഫോമിട്ട് നടന്ന ആ ഷൂട്ടിംഗ് കാലത്തിന്റെ വഴിയെ നടന്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നടന്നു. വീണ്ടും ഒരു തവണ കൂടി മണിയന്‍ പോലീസിന്റെ ചിത്രം ആരാധകര്‍ക്കായി ജോജു പങ്കുവെച്ചു.
അതേസമയം നായാട്ട് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിന് ഒരുങ്ങുകയാണ്. വൈകാതെ തന്നെ അത് പ്രേക്ഷകരിലേക്ക് എത്തും.ഏപ്രില്‍ എട്ടിന് തിയേറ്ററുകളിലെത്തിയ നായാട്ടിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്.മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നിമിഷയും പൊലീസ് കഥാപാത്രങ്ങളായാണ് എത്തിയത്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന.