സോഷ്യല്‍ മീഡിയയില്‍ വൈറലായി നയന്‍താര-വിഗ്നേഷ് ശിവന്‍ വിവാഹ ചിത്രങ്ങള്‍.
ഇന്ന് മഹാബലിപുരത്ത് വച്ച് ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. വിവാഹചിത്രം വിഗ്‌നേഷ് ശിവന്‍ പങ്കുവച്ചു. താലി ചാര്‍ത്ത് ചടങ്ങിനു ശേഷം നയന്‍സിനെ ചേര്‍ത്തുപിടിച്ച് മുത്തം കൊടുക്കുന്ന വിക്കിയെ ഫോട്ടോയില്‍ കാണാം. നിമിഷനേരം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
'ഈശ്വരാനുഗ്രഹത്താന്‍, പ്രപഞ്ചത്തിന്റെയും മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ആശിര്‍വാദത്തോടെ നയന്‍താരയെ വിവാഹം കഴിച്ചിരിക്കുന്നു' വിഗ്‌നേഷ് ശിവന്‍ വിവാഹ ചിത്രത്തിനൊപ്പം കുറിച്ചു.
ഷാരൂഖ് ഖാന്‍, രജനികാന്ത്, ശരത് കുമാര്‍, വിജയ് സേതുപതി, രാധിക ശരത് കുമാര്‍, അജിത്, സൂര്യ, വിജയ്, കാര്‍ത്തി, ആര്യ, ദിലീപ് തുടങ്ങി വന്‍ താരനിരയാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തിയത്.