മായയ്ക്ക് ശേഷം വീണ്ടും നയൻ‌‌താര ചിത്രവുമായി അശ്വിൻ ശരവണൻ, ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (20:09 IST)
മായയ്ക്ക് ശേഷം നയൻ‌താരയെ മുഖ്യകഥാപാത്രമാക്കി സിനിമയൊരുക്കാൻ അശ്വിൻ ശരവണൻ. അശ്വിൻ ശരവണൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് കണക്‌ട് എന്നാണ് പേരിട്ടിരിക്കുന്നത്.
 
നയൻതാര നായികയായ ചിത്രം 'മായ'യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ 'ഗെയിം ഓവറാണ് അശ്വിന്റെ രണ്ടാമത് ചിത്രം. പുതിയ ചിത്രത്തിൽ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് കണക്റ്റ് നിര്‍മിക്കുന്നത്

അനുബന്ധ വാര്‍ത്തകള്‍

Next Article