ഇന്ത്യൻ സിനിമയിലെ മികച്ച വ്യക്തിത്വങ്ങൾ: ഹേമമാലിനിക്കും പ്രസൂൺ ജോഷിക്കും പുരസ്‌കാരം

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (20:07 IST)
ചലച്ചിത്രലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ബോളിവുഡ് നടിയും ബിജെപി എം‌‌പിയുമായ ഹേമമാലിനിക്കും ഗാന രചയിതാവ് പ്രസൂൺ ജോഷിക്കും കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം.
 
ഇന്ത്യൻ സിനിമയിലെ മികച്ച വ്യക്തിത്വങ്ങൾ എന്ന പുരസ്‌കാരമാണ് ഇരുവർക്കും സമ്മാനിക്കുക. ഈ മാസം അവസാനം ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article