National Film Awards: മികച്ച നടന്‍ ഋഷഭ് ഷെട്ടി, മികച്ച ചിത്രം ആട്ടം; ദേശീയ പുരസ്‌കാരങ്ങള്‍ ഇങ്ങനെ

രേണുക വേണു
വെള്ളി, 16 ഓഗസ്റ്റ് 2024 (14:39 IST)
Rishabh Shetty in Kanthara

National Film Awards: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022 ല്‍ സെന്‍സര്‍ ചെയ്ത മത്സരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്നാണ് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഒരു വര്‍ഷത്തെ കാലതാമസം സംഭവിച്ചത്. 2022 ലെ മികച്ച സിനിമയായി മലയാളത്തില്‍ നിന്നുള്ള 'ആട്ടം' തിരഞ്ഞെടുത്തു. ആനന്ദ് ഏകര്‍ഷിയാണ് ആട്ടം സംവിധാനം ചെയ്തത്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ആട്ടത്തിനു തന്നെ. 
 
കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനു കന്നഡ താരം ഋഷഭ് ഷെട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിമാരായി നിത്യ മേനോന്‍ (തിരുച്ചിത്രംബലം), മാനസി പരേഖ് (കച്ച് എക്‌സ്പ്രസ്) എന്നിവര്‍ അര്‍ഹരായി. ഹിന്ദി ചിത്രമായ ഉഞ്ചായ് ഒരുക്കിയ സൂരജ് ഭര്‍ജാത്യയാണ് മികച്ച സംവിധായകന്‍. 
 
മികച്ച എഡിറ്റിംഗ് : ആട്ടം
 
മികച്ച പശ്ചാത്തല സംഗീതം : എ.ആര്‍.റഹ്‌മാന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1)
 
മികച്ച സംഘട്ടനം : അന്‍പറിവ് (കെജിഎഫ് ചാപ്റ്റര്‍ 2)
 
മികച്ച ഹിന്ദി ചിത്രം : ഗുല്‍മോഹര്‍
 
മികച്ച കന്നഡ ചിത്രം : കെജിഎഫ് ചാപ്റ്റര്‍ 2
 
മികച്ച മലയാളം ചിത്രം : സൗദി വെള്ളക്ക
 
മികച്ച തെലുങ്ക് ചിത്രം : കാര്‍ത്തികേയ 2
 
മികച്ച തമിഴ് ചിത്രം : പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1
 
പ്രത്യേക പരാമര്‍ശം : മനോജ് ബാജ്‌പേയ് (ഗുല്‍മോഹര്‍)
 
മികച്ച സംവിധായിക (നോണ്‍ഫീച്ചര്‍) : മറിയം ചാണ്ടി മേനാച്ചാരി
 
മികച്ച ആനിമേഷന്‍ ചിത്രം : കോക്കനട്ട് ട്രീ
 
മികച്ച ചലച്ചിത്ര ഗ്രന്ഥം : കിഷോര്‍ കുമാര്‍
 
മികച്ച നിരൂപകന്‍ : ദീപക് ദുഹ
 

അനുബന്ധ വാര്‍ത്തകള്‍

Next Article