Kerala State Film Awards Live Updates: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ 160 ലേറെ സിനിമകള്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു. രണ്ടാം ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ അത് അമ്പതില്‍ താഴെയായി ചുരുങ്ങി.
പ്രത്യേക ജൂറി പരാമര്‍ശം (അഭിനയം) - കെ.ആര്‍.ഗോകുല്‍ (ആടുജീവിതം)
സുധി കോഴിക്കോട് (കാതല്‍ ദി കോര്‍)
പ്രത്യേക ജൂറി പരാമര്‍ശം (സിനിമ) - ഗഗനചാരി
മികച്ച നവാഗത സംവിധായകന്‍ - ഫാസില്‍ റസാഖ് (ചിത്രം: തടവ്)
ജനപ്രിയ, കലാമൂല്യമുള്ള സിനിമ - ആടുജീവിതം
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) - റോഷന്‍ മാത്യു (ഉള്ളൊഴുക്കിലെ രാജീവ് എന്ന കഥാപാത്രവും വാലാട്ടിയിലെ ടോമി എന്ന നായ കഥാപാത്രവും)
മികച്ച പിന്നണി ഗായിക - ആന്‍ ആമി (തിങ്കള്‍ പൂവില്‍ ഇതളവള്‍, പാച്ചുവും അത്ഭുതവിളക്കും)
മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ - മാത്യൂസ് പുളിക്കന്‍ (കാതല്‍ ദി കോര്‍)
മികച്ച സംഗീത സംവിധായകന്‍ - ജസ്റ്റിന്‍ വര്‍ഗീസ് (ഗാനം - ചെന്താമര പൂവിന്‍, ചാവേര്‍ സിനിമ)
മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനന്‍ (ചെന്താമര പൂവിന്‍, ചാവേര്‍ സിനിമ)
മികച്ച തിരക്കഥ (അവലംബം) - ബ്ലെസി (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി കൃഷ്ണന്‍ (ഇരട്ട)
മികച്ച കഥാകൃത്ത് - ആദര്‍ശ് സുകുമാരന്‍ (കാതല്‍ ദി കോര്‍)
മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ അഭിലാഷ് (ശേഷം മൈക്കിള്‍ ഫാത്തിമ)
മികച്ച ബാലതാരം (ആണ്‍) - അവ്യക്ത് മേനോന്‍ (പാച്ചുവും അത്ഭുതവിളക്കും)
മികച്ച സ്വഭാവ നടി - ശ്രീഷ്മ ചന്ദ്രന്‍ ( പൊമ്പുള്ളൈ ഒരുമൈ)
മികച്ച സ്വഭാവ നടന്‍ - വിജയരാഘവന്‍ (പൂക്കാലം)
മികച്ച നടി - ഉര്‍വശി (ഉള്ളൊഴുക്ക്)
ബീന ആര്‍ ചന്ദ്രന്‍ (തടവ്)
മികച്ച നടന്‍ - പൃഥ്വിരാജ് സുകുമാരന്‍ (ആടുജീവിതം)
മികച്ച സംവിധായകന്‍ - ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം - കാതല്‍ (സംവിധായകന്‍ - ജിയോ ബേബി, നിര്‍മാണം - മമ്മൂട്ടി)