ബോളിവുഡിൽ സ്വജനപക്ഷപാതമോ? അസംബന്ധമെന്ന് നസറുദ്ദീൻ ഷാ

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (12:34 IST)
സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെയാണ് ബോളിവുഡിൽ സ്വജനപക്ഷപാതം എന്ന വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയർന്നുവന്നത്. ഇപ്പോളിതാ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുതിർന്ന ബോളിവുഡ് താരമായ നസറുദ്ദീൻ ഷാ. ബോളിവുഡിൽ മാഫിയകളില്ലെന്ന് താരം ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
ബോളിവുഡിനെതിരെ മനസ്സിലും ഹൃദയത്തിലും അമർഷമുള്ള ഓരോ വ്യക്തിയും അത് മാധ്യമങ്ങൾക്ക് മുൻപിൽ വിളമ്പുകയാണ്. ഇത് തികച്ചും വെറുപ്പുളവാക്കുന്നതാണ്. നിയമ പക്രിയയൈൽ വിശ്വാസമുണ്ടെങ്കിൽ ഇത് നമ്മൾ അവസാനിപ്പിക്കണം. ഇതെല്ലാം അസംബന്ധങ്ങളാണ്. സ്വജനപക്ഷപാതത്തിന് നിങ്ങളെ ഒരിടത്ത് എത്തിക്കാനാവുമായിരിക്കും എന്നാൽ മുന്നോട്ടുള്ള പോക്ക് നിങ്ങളുടേതാണ് അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article