സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ ആത്മഹത്യ: സ‌ഞ്ജയ് ലീല ബൻസാലിയെ ചോദ്യം ചെയ്യും

വ്യാഴം, 2 ജൂലൈ 2020 (16:27 IST)
സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി ബോളിവുഡ് സംവിധാകനും നിർമ്മാതാവുമായ സഞ്ജയ് ലീല ഭൻസാലിയെ പോലീസ് ചോദ്യം ചെയ്യും. അതേസമയം യഷ്‌രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്‌ടർ ഷാനൂ ശർമ്മയെ രണ്ടാമതും പോലീസ് ചെയ്‌തേക്കും.
 
നേരത്തെ ജൂൺ 28ന് ഷാനൂവിനെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. ‘ശുദ്ധ് ദേസി റൊമാന്‍സ്’, ‘ഡിറ്റെക്ടീവ് ബ്യോംകേഷ് ഭക്ഷി’ എന്നീ ചിത്രങ്ങളില്‍ ഷാനു സുശാന്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.സുശാന്തിന്റെ മരണശേഷം സോഷ്യ‌ൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളെ തുടർന്ന് നടി കങ്കണ റാണട്ട്, സംവിധായകനും നിര്‍മ്മാതാവുമായ ശേഖര്‍ കപൂര്‍ എന്നിവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
 
സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയെയും കുടുംബാംഗങ്ങളെയും മറ്റു സുഹൃത്തുക്കളെയും പോലീസ് നേരത്തെ ചോദ്യം ചെയ്‌തിരുന്നു.ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍