നടൻ ആമിർഖാന്റെ ജോലിക്കാർക്ക് കൊവിഡ്

ചൊവ്വ, 30 ജൂണ്‍ 2020 (14:17 IST)
ബോളിവുഡ് സൂപ്പർതാരം ആമിർഖാന്റെ ജോലിക്കാരിൽ ചിലർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആമിർ ഖാൻ തന്നെയാണ് ഈ വിവരം സോഷ്യ‌‌ൽ മീഡിയയിൽ പങ്കുവെച്ചത്.
 
എന്റെ ചില ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയത് അറിയിക്കുന്നു. അവരെ വേഗം തന്നെ ക്വറന്റൈൻ ചെയ്യുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു.ഇക്കാര്യങ്ങൾ വേഗത്തില്‍ നടപ്പാക്കിയതിനും സഥലത്ത് അണുനശീകരണം നടത്താന്‍ കാണിച്ച ജാഗ്രതയ്ക്കും ബിഎംസി അധികാരികളോട് നന്ദി പറയുന്നു. അമീർ പറഞ്ഞു.
 
തനിക്കും കൂടെയുള്ളവർക്കും പരിശോധനാഫലം നെഗറ്റീവ് ആണെന്നും എന്നാൽ അമ്മയുടെ കൊവിഡ് പരിശോധന നടക്കേണ്ടതുണ്ടെന്നും അമ്മയുടെ ഫലം നെഗറ്റീവാകാൻ പ്രാർഥിക്കണമെന്നും അമീർ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍