ലിജോ- മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിലേക്ക്

Webdunia
ബുധന്‍, 4 ജനുവരി 2023 (21:19 IST)
സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിലേക്ക്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ തിരക്കാണ് സിനിമയ്ക്കുണ്ടായത്.
 
മുൻകാലചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ലിജോ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് നൻപകലിലെ ജെയിംസ്. മമ്മൂട്ടി കമ്പനിയുടെ പേരിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിൻ്റെ നിർമാണം. ദുൽഖർ സൽമാൻ്റെ ഫേവെറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article