സുരാജും അഞ്ച് ഭാര്യമാരും ! നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് പ്രദര്‍ശനം ആരംഭിച്ചു

രേണുക വേണു
വെള്ളി, 19 ജൂലൈ 2024 (12:00 IST)
Nagendran’s Honeymoons

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ പ്രദര്‍ശനം ആരംഭിച്ചു. കസബ, കാവല്‍ എന്നീ സിനിമകള്‍ക്കു ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍' കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ള സീരിസ് ആണ്. 
 
സുരാജിന്റെ നായികമാരായി അഞ്ച് പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ശ്വേത മേനോന്‍, കനി കുസൃതി, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. '1 ലൈഫ്, 5 വൈഫ്‌സ്' എന്ന രസകരമായ ടാഗ് ലൈനാണ് ടൈറ്റില്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. സുരാജിന്റെ വ്യത്യസ്തമായ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. 
 
നിതിന്‍ രഞ്ജി പണിക്കര്‍ തന്നെയാണ് രചന. രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. നിഖില്‍ എസ്. പ്രവീണ്‍ ആണ് ക്യാമറ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സീരിസ് ലഭ്യമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article