പ്രശസ്ത സംവിധായകന് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.
റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.
ഇപ്പോള്‍ പത്മാവതിയ്ക്കെതിരെ വീണ്ടും വിവദമുയരുകയാണ്. സമാജ് വാദി പാർട്ടിയാണ് ഇപ്പോൾ പെട്ടിരിക്കുന്നത്, അതും ഒരു ഡാൻസിന്റെ പേരിൽ. പത്മാവതിയിലെ പാട്ടിനൊത്ത് പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്.
മുലായം സിങ്ങിന്റെ ഇളയ മകന് പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് തന്റെ സഹോദരന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ പദ്മാവതിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന വീഡിയോ എഎൻഐയാണ് പുരത്തു വിട്ടത്. വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി കര്‍ണിസേന രംഗത്തെത്തുകയായിരുന്നു.