പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; സംവിധായകൻ ഒമർ ലുലുവിനെ സിനിമാ പാരഡീസോ ക്ലബ്ബിൽ നിന്ന് പുറത്താക്കി

വ്യാഴം, 30 നവം‌ബര്‍ 2017 (10:35 IST)
ഫേസ്ബുക്ക് ഗ്രൂപ്പിൽ പെൺകുട്ടിയോട് പരസ്യമായി അശ്ലീലം പറഞ്ഞ സംവിധായകൻ ഒമർ ലുലുവിനെ സിനിമാ പാരഡീസോ ക്ലബ്ബിൽ നിന്നും പുറത്താക്കി. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ സിനിമകൾ സംവിധാനം ചെയ്ത ഒമർ ലുലു ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റിലെ ഒരു പെൺകുട്ടിയുടെ കമന്റിനാണ് അശ്ലീലം പറഞ്ഞത്.
 
ചങ്ക്സിന്റെ ഡി വി ഡി പുറത്തിറങ്ങിയത് അറിയിക്കാൻ വേണ്ടി സിനിമാ പാരഡിസോ ക്ലബ്ബിലിട്ട പോസ്റ്റിനു കീഴിൽ മനു വർഗീസ് എന്നയാൾ കറന്റ് കാശെങ്കിലും മുതലാകുമോ പാൽക്കുപ്പിയെന്ന് കമന്റിട്ടു. അതിനു മറുപടിയായിട്ടാണ് ഒരു പെൺകുട്ടി 'പൊളിച്ചു' എന്ന് കമന്റിട്ടത്. ഇതിനു ചുവട്ടിലാണ് അശ്ലീല ചുമതലയുള്ള കമന്റ് ഒമർ ലുലു പോസ്റ്റ് ചെയ്തത്.
 
സംഭവം വിവാദമായതോടെ നിരവധി പേർ താരത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെ ഒമർ മാപ്പ് പറഞ്ഞെങ്കിലും ഗ്രൂപ്പിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍