റാപ്പർ വേടനെതിരെ ലൈംഗിക പീഡന പരാതി, ഫ്രം എ നേറ്റീവ് ഡോട്ടർ നിർത്തിവെയ്ക്കുന്നതായി മുഹ്‌സിൻ പരാരി

Webdunia
ഞായര്‍, 13 ജൂണ്‍ 2021 (10:20 IST)
റാപ്പർ വേടനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ മുൻപ് പ്രഖ്യാപിച്ച ഫ്രം എ നേറ്റീവ് ഡോട്ടർ എന്ന മ്യൂസിക് വീഡിയോ പദ്ധതി നിർത്തിവെയ്‌ക്കുന്നതായി സംവിധായകൻ മുഹ്‌സിൻ പരാരി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പരാരി ഇക്കാര്യം വ്യക്തമാക്കിയത്.
 
ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന പേരില്‍ മലയാളം ഹിപ്‌ഹോപ്പ് ആൽബം പുറത്തിറക്കാനായിരുന്നു പദ്ധതി. വേടനെതിരായ പരാതികളിൽ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വിഡിയോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി മുഹ്‌സിന്‍ പരാരി പറഞ്ഞു. വേടനെതിരായ ആരോപണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും സംഭവത്തിൽ  അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്‌സിന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article