തമിഴ് ഹ്രസ്വചിത്രം 'മായ' ശ്രദ്ധ നേടുന്നു. ഐ വി ശശിയുടെ മകന്‍ അനി ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത സിനിമയുടെ വരുമാനം കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.