Kerala Weather: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ മഴ തുടരും. ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളത്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മൂടികെട്ടിയ അന്തരീക്ഷം തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ആന്ധ്രാ, തെലുങ്കാന, ഒഡിഷക്ക് മുകളില്‍.
കേരളത്തില്‍ നിലവില്‍ ലഭിക്കുന്ന മഴ അടുത്ത 2-3 ദിവസം കൂടിയും കുറഞ്ഞും തുടരും. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ സാധ്യത. കാറ്റിന്റെ ശക്തി കൂടുന്നതിനും കുറയുന്നതിനു അനുസരിച്ചു മലയോര / തീരദേശ മേഖലയില്‍ മഴകൂടിയും കുറഞ്ഞും തുടരും. മഴയെ തുടര്‍ന്ന് ഇന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി.