പ്രശസ്ത നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

അഭിറാം മനോഹർ
ഞായര്‍, 14 ജൂലൈ 2024 (15:27 IST)
Aroma Mani
പ്രശസ്ത ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്,സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ 60ലധികം സിനിമകൾ നിർമിച്ചിട്ടുണ്ട്. 
 
1977ൽ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ എന്ന സിനിമയായിരുന്നു ആദ്യ നിർമാണ സംരംഭം. അദ്ദേഹം നിർമിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്നീ സിനിമകൾക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 7 സിനിമകളുടെ സംവിധായകൻ കൂടിയാണ് അരോമ മണി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article