ലൂസിഫർ അതേപടിയല്ല, ചിരഞ്ജീവിക്ക് വേണ്ടിയുള്ള മാറ്റങ്ങൾ ഉണ്ടാകും: മോഹൻരാജ

Webdunia
വെള്ളി, 22 ജനുവരി 2021 (19:10 IST)
ലൂസിഫർ തെലുങ്ക് റിമേക്കിൽ ചിരഞ്ജീവിയുടെ ഇമേജിന് ചേ‌ർന്ന മാറ്റങ്ങളുണ്ടാകുമെന്ന് സംവിധായകൻ മോഹൻരാജ. തെലുങ്കിൽ നിന്നും മറ്റൊരു ലൂസിഫർ പ്രതീക്ഷിക്കേണ്ടെന്നും ചിരഞ്ജീവിയുടെ ഇമേജിന് അനുസരിച്ച് ‌മാറ്റങ്ങളോടെയാകും സിനിമ ഒരുക്കുകയെന്നും സംവിധായകൻ പറഞ്ഞു.
 
കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു സംവിധായകൻ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.റീമേക്ക് എന്നതിനേക്കാൾ അഡാപ്‌റ്റേഷൻ ഒരുക്കുനാണ് താൻ ആഗ്രഹിക്കുന്നതെന്നും മോഹൻരാജ വ്യക്തമാക്കി. മലയാളം,തമിഴ് ഭാഷകളിൽ റിലീസ് ചെയ്‌ത ലൂസിഫർ മലയാളത്തിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article