'അടുക്കള' ഏറ്റെടുത്ത സ്‌ത്രീകൾക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജിയോ ബേബി !

കെ ആര്‍ അനൂപ്
വെള്ളി, 22 ജനുവരി 2021 (16:35 IST)
'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എങ്ങുനിന്നും മികച്ച പ്രതികരണം നേടുകയാണ്. നീ സ്ട്രീമിലൂടെ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിലേക്ക് കിടക്കുകയാണ്. ഈ അവസരത്തിൽ സിനിമയെ ഏറ്റെടുത്ത സ്ത്രീകൾക്ക് നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി.
 
"എല്ലാവരെയും സ്നേഹിക്കുന്നു. പ്രത്യേകിച്ച് സിനിമയെ ഏറ്റെടുത്ത പെണ്ണുങ്ങൾക്ക്" - ഹൃദയത്തിൻറെ ഇമോജിയും പങ്കുവെച്ച് കൊണ്ടാണ് സംവിധായകൻറെ പ്രതികരണം. 
 
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭാര്യ ഭർത്താക്കന്മാരായി എത്തുന്ന ഈ സിനിമയിൽ മികച്ച പ്രകടനം തന്നെ ഇരുവരും കാഴ്ചവെച്ചു.
 
സൂരജ് എസ് കുറുപ്പാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article