സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ, 'പ്രായം കുറയുന്നുവോ' എന്ന് ആരാധകർ !

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ജനുവരി 2021 (11:59 IST)
സിനിമയിലെത്തി നാല് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ മോഹൻലാന്‍റെ പ്രായം പിന്നോട്ടോടുന്നുവോ? കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച് ചിത്രത്തിനു താഴെ ആരാധകർ കുറിക്കുന്നത് ഇങ്ങനെയാണ്. ചിത്രത്തിന് ക്യാപ്ഷൻ ഒന്നും താരം നൽകിയിട്ടില്ല.ലാലിൻറെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. അതേസമയം,നെയ്യാറ്റിൻകര ഗോപൻ ആയി ക്യാമറയ്ക്ക് മുന്നിൽ തകർത്ത് അഭിനയിക്കുകയാണ് നടൻ. അടുത്തുതന്നെ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.
 
കോമഡിക്ക് പ്രാധാന്യമുള്ള മാസ് എന്റർടെയ്‌നറാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആക്ഷനും മാസ് ഡയലോഗുകളും ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് കൂടിയായ ഉദയകൃഷ്ണ വെളിപ്പെടുത്തിയിരുന്നു. മാസ് മസാല പടം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പുറത്തുവന്ന ലൊക്കേഷൻ ചിത്രങ്ങളും അത്തരത്തിലുള്ളതായിരുന്നു. ശ്രദ്ധ ശ്രീനാഥാണ് നായിക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍