മോഹന്‍ലാലിന്റെ കരിയറിലെ 365മത്തെ സിനിമ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നിറഞ്ഞതാണ്.ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പോലീസ് വേഷത്തിലെത്തുന്ന സിനിമയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോമഡിക്ക് പ്രാധാന്യമുള്ള ത്രില്ലര്‍ സിനിമയായാകും മോഹന്‍ലാല്‍ എത്തുക.സിനിമയുടെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ യൂണിഫോം ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മോഹന്‍ലാലിന്റെ അപ്പിയറന്‍സ് അങ്ങനെ തന്നെയാകാനാണ് സാധ്യത.
വിജയ് സൂപ്പറും പൗര്‍ണമിയും, അഞ്ചാം പാതിര തുടങ്ങിയ സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന നടന്‍ കൂടിയായ ഓസ്റ്റിന്‍ ഡാന്‍ തോമസാണ് സിനിമയുടെ സംവിധാനം. രതീഷ് രവിയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. അഞ്ചാം പാതിര, തല്ലുമാല തുടങ്ങിയ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ആഷിക് ഉസ്മാന്‍ നിര്‍മാണകമ്പനിയാണ് സിനിമയുടെ നിര്‍മാതാക്കള്‍.