കൊവിഡിന്റെ രണ്ടാം വരവ്, മോഹന്‍ലാലിന് പറയാനുള്ളത് ഇതാണ്!

കെ ആര്‍ അനൂപ്
ശനി, 1 മെയ് 2021 (12:46 IST)
രാജ്യത്തെ കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടുകയാണ്. ഇനിയൊരു സമ്പൂര്‍ണ്ണ അടച്ചിടല്‍ കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ ആവില്ലെങ്കിലും അതിനു സമാനമായ നിയന്ത്രണങ്ങള്‍ ഇനി ഉണ്ടാകും. ഈ സമയത്ത് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ചലച്ചിത്ര താരങ്ങളും മുന്നോട്ടുവരുന്നുണ്ട്. അതിനായി നിരവധി ട്രോളുകളും ചെറു വീഡിയോകളും ആരോഗ്യവകുപ്പ് പുറത്തിറക്കുന്നുണ്ട്. ജനങ്ങളെ ആകര്‍ഷിക്കാനായി തന്റെ സിനിമയിലെ തന്നെ രസകരമായ ട്രോള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
 
ആരാധകര്‍ ഇത് ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ഷെയറുകളും ലൈക്കുകളുമാണ് ലാലിന്റെ ഒരു പോസ്റ്റിന് മാത്രം ലഭിച്ചത്. ഇത്തരത്തില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു, സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും നേരത്തെ രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article