മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ‘റാം’ അടുത്തവർഷം ഫെബ്രുവരിയിൽ

കെ ആര്‍ അനൂപ്
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (20:11 IST)
ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘റാം’ വിദേശത്ത് ചിത്രീകരണത്തിൽ ആയിരുന്നു. മിക്ക ഭാഗങ്ങളും വിദേശത്ത് ചിത്രീകരിക്കേണ്ടതിനാൽ നിർമ്മാതാക്കൾക്ക് ഷൂട്ടിംഗ് നിർത്തേണ്ടിവന്നു. ഏതാനും മാസത്തെ കാത്തിരിപ്പിനുശേഷം ‘ദൃശ്യം 2’ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കാൻ പോകുകയാണ്. ഈ വേളയിൽ ‘റാം’ 2021 ഫെബ്രുവരിയിൽ പുനരാരംഭിക്കാനാണ് നിർമ്മാതാക്കൾ ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.
 
തൃഷയാണ് നായികാ വേഷത്തിലെത്തുന്നത്. ഈ ത്രില്ലർ ചിത്രത്തിൽ വിനീത എന്ന ഡോക്ടറായാണ് ത്രിഷ അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ദുർഗ കൃഷ്ണ, ചന്തുനാഥ്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റു അഭിനേതാക്കൾ.  
 
ഈജിപ്ത്, ലണ്ടൻ, ഇസ്താംബുൾ എന്നിവിടങ്ങളാണ് സിനിമയിലെ വിദേശ ലൊക്കേഷനുകൾ. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് ആർ പിള്ളയും സുധാൻ എസ് പിള്ളയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article