മോഹൻലാലിൻറെ മകൾ വിസ്മയ സംവിധാനരംഗത്തേക്ക്. ബറോസ് എന്ന ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയറക്‍ടറായാണ് വിസ്‌മയ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പ്രത്യേകത, ഈ സിനിമ സംവിധാനം ചെയ്യുന്നതും നായകനായി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്.
സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികളെല്ലാം കഴിഞ്ഞു. ഈ വർഷം ചിത്രീകരണം ആരംഭിക്കാമെന്നാണ് വിചാരിക്കുന്നത്. ഫുള്‍ ത്രിഡി ആയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാധാരണ സിനിമ ചെയ്യുന്നത് പോലെയല്ല ഷൂട്ടിംഗ്, ഒരുപാട് വ്യത്യാസമുണ്ട്. സിനിമയിൽ ടെക്‌നീഷ്യന്‍സുള്‍പ്പടെ ഇന്ത്യയ്ക്ക് പുറത്തുനിന്ന് നിരവധി പേര്‍ പ്രവർത്തിക്കുന്നുണ്ടെന്നും ആൻറണി കൂട്ടിച്ചേർത്തു. ജിജോ പുന്നൂസാണ് ബറോസിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.