എല്ലാം കൊറോണ തകർത്തു, മരക്കാർ റിലീസ് ചെയ്യേണ്ടിയിരുന്നത് 350 തിയേറ്ററുകളിൽ

ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (16:56 IST)
കൊവിഡ് വന്നതോടെ ഏറ്റവുമധികം ബുദ്ധിമുട്ടുകൾ നേരിട്ട മേഖലയാണ് സിനിമ മേഖല. തിയേറ്ററുകളിൽ ആളൊഴിഞ്ഞതോടെ വലിയ റിലീസുകൾക്ക് പദ്ധതിയിട്ട പല സിനിമകളും പ്രതിസന്ധിയിലാണ്. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് 100 കോടി ബഡ്‌ജറ്റിൽ മലയാളത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ മോഹൻലാൽ പ്രിയദർശൻ ചിത്രമായ മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രം. കൊവിഡ് നശിപ്പിച്ച മലയാളത്തിന്റെ ബ്രഹ്മാണ്ഡ റിലീസിനെ പറ്റി ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ.
 
സാധാരണ സാധാരണ സിനിമകളുടെ തീയേറ്റര്‍ പ്രദര്‍ശനസമയം ആരംഭിക്കുമ്പോഴേക്ക് 1000 സ്പെഷ്യല്‍ ഷോകള്‍ പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.രാത്രി 12 മണിക്ക് 300-350 തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതി. ആ പ്ലാനുകളൊക്കെ ഇപ്പോൾ ശൂന്യതയിൽ നിൽക്കുകയാണ്. അക്കാര്യത്തിൽ വലിയ സങ്കടമുണ്ട് ആന്റണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍