ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാലിന്റെ പുലിമുരുകന്റെ ടീസർ എത്തി. ലാലേട്ടന് പിറന്നാൾ സമ്മാനമെന്ന രീതിയിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ പുലിമുരുകന്റെ ടീസർ പുറത്തിറക്കിയത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ വീണ്ടും മീശപിരിക്കുന്നു. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിൽ എറ്റവും മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുലിമുരുകനു സ്വന്തം. മുപ്പത് കോടിയാണ് പുലിമുകുരന്റെ മുതൽ മുടക്ക് മലയാളത്തിനുപുറമേ തമിഴ്, ഇംഗ്ലീഷ്, തെലുങ്ക്, ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതീവരഹസ്യമായി ചിത്രീകരണം നടത്തിയ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പോലും പുറത്ത് വിട്ടിട്ടില്ല.
കാടിനെ കേന്ദ്രീകരിച്ച് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ പുള്ളിപ്പുലികളും മറ്റു വന്യമൃഗങ്ങളുമായുള്ള മോഹനലാലിന്റെ സംഘടന രംഗങ്ങള്‍ ഇതിനോടകം വാർത്തയായിട്ടുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കു ഈണം നല്‍കിയിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ ഗായിക എസ്.ജാനകി ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്