മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ വരുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2022 (09:56 IST)
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21 ന് ചിത്രം തിയറ്ററുകളിലെത്തും. 
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ-വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article