മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അഭിനയംകൊണ്ട് എല്ലാവരെയും ഞെട്ടിക്കുന്ന മോഹന്‍ലാല്‍ തന്റെ സുഹൃത്തുക്കളായ അഭിനേതാക്കള്‍ക്ക് ഒരിക്കല്‍ നല്‍കിയ ഉപദേശമുണ്ട്. ഒരു തെന്നിന്ത്യന്‍ നടനെ അനുകരിക്കാന്‍ ആരും ശ്രമിക്കരുതെന്ന ഉപദേശമായിരുന്നു അത്. സാക്ഷാല്‍ കമല്‍ഹാസനെയാണ് മോഹന്‍ലാല്‍ ഉദ്ദേശിച്ചത്. പണ്ടൊരു സ്റ്റേജ് ഷോയ്ക്കിടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. കമല്‍ഹാസനെ അനുകരിക്കാന്‍ ആരും ശ്രമിക്കരുത്. കാരണം, അതത്ര സാധ്യമായ കാര്യമല്ല എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. കമല്‍ഹാസന്റെ അഭിനയം അത്രത്തോളം വ്യത്യസ്തമാണെന്നാണ് മോഹന്‍ലാലിന്റെ അഭിപ്രായം. നേരത്തെ മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാല്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരുന്നു. മമ്മൂട്ടി ചെയ്യുന്ന പല കഥാപാത്രങ്ങളും തനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് പണ്ടൊരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിട്ടുള്ളത്.