ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായാ മീനാക്ഷിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വളരെ പെട്ടന്ന് വൈറലാകാറുണ്ട്. പണ്ടൊക്കെ ക്യാമറകളെ കാണുന്നതേ ഇഷ്ടമല്ലാതിരുന്ന താരപുത്രിയായിരുന്നു മീനാക്ഷി ദിലീപ്. എന്നാൽ, കാവ്യയുമായുള്ള ദിലീപിന്റെ വിവാഹശേഷം മീനാക്ഷി ഒരുപാട് മാറിയിരിക്കുന്നു.
അച്ഛനൊപ്പം മിക്ക പൊതു പരിപാടികളിലും സിനിമ പ്രമോഷനുകളിലും മീനാക്ഷി പങ്കെടുക്കും. തന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാനും മീനാക്ഷി മടിക്കാറില്ല. ഓണക്കാലമായാൽ കാവ്യ മാധവന്റെ ലക്ഷ്യയ്ക്ക് വേണ്ടി ഫോട്ടോഷൂട്ടുകൾ നടത്തുന്ന തിരക്കിലായിരിക്കും മീനാക്ഷി. കഴിഞ്ഞ വർഷം മുതൽ കാവ്യയ്ക്ക് വേണ്ടി മാത്രം മോഡലിങ് രംഗത്ത് സജീവമാണ് താരപുത്രി.