ദിലീപിന്റെ മകൾ മീനാക്ഷിയുടെ പേര് ചേർത്ത് സുരേഷ് ഗോപിയുടെ മകൻ മാധവുമായി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് ഒരു ഫങ്ഷന് കുടുംബത്തോടൊപ്പം എത്തിയപ്പോൾ എടുത്ത ഫോട്ടോ വൈറലായതിനു പിന്നാലെയാണ് ഇവരുടെ പേര് ചേർത്ത് ഗോസിപ്പുകൾ വന്നത്. ഇപ്പോഴിതാ, ഇത്തരം ഗോസിപ്പുകളെ കുറിച്ച് പ്രതികരിക്കുകയാണ് മാധവ്.
മീനാക്ഷിയെ ഞാൻ എന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് വിളിക്കുന്നതെന്ന് മാധവ് തമാശാരൂപേണ പറഞ്ഞു. 'ഗോസിപ്പുകളെ കുറിച്ചൊക്കെ ഞങ്ങൾ തമാശ പറയും. ഞാൻ പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ കഴിയുന്ന ആളാണ് മീനാക്ഷി. എന്റെ വളരെ അടുത്ത സുഹൃത്താണ്. ഒരു കാമിങ് എൻവയേൺമെന്റ് തോന്നിയിട്ടുള്ള വ്യക്തിയാണ്. പക്ഷെ ഞാൻ അങ്ങനെയല്ല. മീനാക്ഷിയുമായി ചേർത്തുള്ള വാർത്തകൾ എന്റർടെയിൻമെന്റ് വാല്യുക്ക് വേണ്ടിയാണ്.
ദിലീപിന്റെ മകൾ സുരേഷ് ഗോപിയുടെ മകൻ, കണക്ടാക്കുക, അവൾക്കും എനിക്കും 25 വയസ്, ഇതൊക്കെ കണക്ടാക്കുമ്പോൾ വർക്കാവുമല്ലോ', മാധവ് പറഞ്ഞു. മീനാക്ഷി തന്റെ അടുത്ത കൂട്ടുകാരിയാണെന്ന് മുൻപ് മാധവന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ചേർത്ത് അഭ്യൂഹങ്ങൾ ഉയർന്നത്. അതേസമയം ഇത്തരം അഭ്യൂഹങ്ങളോടൊന്നും മീനാക്ഷി പ്രതികരിച്ചിട്ടില്ല.