കാവ്യ മാധവന്റെ സംരഭമായ ലക്ഷ്യയുടെ ഓണം കലക്ഷൻ സാരികളുടെ ഫോട്ടോ പുറത്ത് വന്നു. മീനാക്ഷി ദിലീപാണ് മോഡലായെത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ഫോട്ടോയ്ക്ക് അമ്മ മഞ്ജു വാര്യർ ലെെക്ക് ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്നിട്ട് പോലും വലിയ ജനശ്രദ്ധ ലഭിക്കുന്നയാളാണ് മീനാക്ഷി. മീനാക്ഷി മോഡലായെത്തിയത് ലക്ഷ്യക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്.
അതേസമയം, കഴിഞ്ഞ ദിവസമാണ് സിയ എന്ന ക്ലോത്തിംഗ് ബ്രാൻഡിന് അഹാന കൃഷ്ണ, അനിയത്തിമാരായ ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, അമ്മ സിന്ധു കൃഷ്ണ എന്നിവർ തുടക്കമിട്ടത്. വില കൂടുതലാണെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായം. അഹാനയുടെ പുതിയ സംരംഭത്തിൽ മിഡിൽ ക്ലാസ് ആളുകൾക്ക് വലിയ താൽപര്യമില്ല.