വിജയ് ചിത്രം മാസ്‌റ്റര്‍ ഇന്ന് റിലീസ് ചെയ്യില്ലല്ലോ, ട്രെയിലറെങ്കിലും ഇന്ന് വേണമെന്ന് ആരാധകര്‍ !

സുബിന്‍ ജോഷി
വ്യാഴം, 9 ഏപ്രില്‍ 2020 (15:05 IST)
ഇന്ന് ഏപ്രില്‍ ഒമ്പത്. നേരത്തേ തീരുമാനിച്ചത് അനുസരിച്ചാണെങ്കില്‍ ഇന്ന് വിജയ് ചിത്രം ‘മാസ്റ്റര്‍’ റിലീസ് ആകേണ്ടതാണ്. എന്നാല്‍ കൊവിഡ് 19 എല്ലാ പ്രതീക്ഷകളും തകര്‍ത്തു. ഇനി ചിത്രം എന്ന് റിലീസ് ചെയ്യാനാകുമെന്ന് ആര്‍ക്കും നിശ്ചയമില്ല.
 
അതുകൊണ്ടുതന്നെ വിജയ് ആരാധകര്‍ ആകെ നിരാശയിലാണ്. സിനിമ റിലീസ് ചെയ്‌തില്ലെങ്കില്‍ വേണ്ട, ട്രെയിലറെങ്കിലും ഇന്ന് റിലീസ് ചെയ്യാനാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. ഈ ആവശ്യമുന്നയിച്ച് ആരാധകര്‍ ട്വിറ്ററില്‍ ബഹളം വച്ചതോടെ ‘മാസ്റ്റര്‍’ ട്രെന്‍ഡിംഗിലായി.
 
ആരാധകരുടെ ആവശ്യം മാസ്റ്ററിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് മനസിലാകുന്നതാണ്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് എന്നുണ്ടാകുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ ഇപ്പോള്‍ ട്രെയിലര്‍ റിലീസ് ചെയ്യാനും സാധ്യമല്ല. എങ്കിലും ചിത്രത്തിന്‍റെ ഒരു പുതിയ പോസ്റ്ററെങ്കിലും റിലീസ് ചെയ്യാമല്ലോ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 
മാസ്റ്ററുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ആരാധകരുടെ ഈ ആവശ്യങ്ങള്‍ പോസിറ്റീവായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article