അന്ന് മമ്മൂട്ടിയുടെ കുസൃതിക്കാരന്‍ മകന്‍; ഇപ്പോള്‍ ഇങ്ങനെ

Webdunia
ശനി, 7 ഓഗസ്റ്റ് 2021 (08:52 IST)
ഈ ചിത്രത്തില്‍ കാണുന്ന പയ്യനെ ഓര്‍മയുണ്ടോ? മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചുള്ള താരമാണ് ഇത്. കൃത്യമായി പറഞ്ഞാല്‍ 12 വര്‍ഷം മുന്‍പാണ് മമ്മൂട്ടിയുടെ മകനായി ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഈ പയ്യന്‍ അഭിനയിച്ചത്. 
 
ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ഡാഡികൂള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വികൃതിക്കാരന്‍ മകനായി അഭിനയിച്ച ധനഞ്ജയ് ആണ് ഇത്. ധനഞ്ജയ് പ്രേംജിത്തിന്റെ ഇപ്പോഴത്തെ രൂപം ഇങ്ങനെയാണ്. ഡാഡികൂള്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 12 വര്‍ഷം തികഞ്ഞിരിക്കുകയാണ്. വി.കെ.പ്രകാശിന്റെ 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ധനഞ്ജയ് അവതരിപ്പിച്ചത്.
 
ഓര്‍ക്കുക വല്ലപ്പോഴും, ബൈസിക്കിള്‍ തീവ്‌സ്, ലോ പോയിന്റ്, ഉറുമി എന്നീ സിനമകളിലും ബാലതാരമായി ധനഞ്ജയ് അഭിനയിച്ചിട്ടുണ്ട്. 
 
2009 ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തിയ ഡാഡികൂള്‍ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്. ഋചാ പല്ലോദ്, ബിജു മേനോന്‍, ബാബുരാജ്, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളെല്ലാം ഡാഡികൂളില്‍ അഭിനയിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article