യുഎഇയില്‍ മരക്കാറിന്റെ വിജയഗാഥ; വിറ്റത് റെക്കോര്‍ഡ് ടിക്കറ്റുകള്‍

വ്യാഴം, 2 ഡിസം‌ബര്‍ 2021 (20:45 IST)
കേരളത്തിലെ പോലെ യുഎഇയിലും മരക്കാര്‍ തരംഗം. യുഎഇയില്‍ വന്‍ വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചത്. യുഎഇയില്‍ മാത്രം 64 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അവിടെ 368 പ്രദര്‍ശനങ്ങളില്‍ നിന്ന് 2.98 കോടി രൂപയാണ് മരക്കാര്‍ നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്യുന്നു. 35,879 ടിക്കറ്റുകളാണ് യുഎഇയില്‍ ആദ്യദിനം ഇതുവരെ വിറ്റിരിക്കുന്നതെന്നും അദ്ദേഹം അറിയിക്കുന്നു. ആദ്യദിനം തന്നെ നൂറ് കോടി തിയറ്റര്‍ കളക്ഷന്‍ നേടിയ സിനിമയാണ് മരക്കാര്‍. റിലീസിന് മുന്‍പ് തന്നെ നൂറ് കോടി ക്ലബില്‍ കയറിയെന്നാണ് സിനിമയുടെ അണിയറക്കാര്‍ അവകാശപ്പെടുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍