ഗുരുവായൂരമ്പലനടയില്‍ പൃഥ്വിരാജ്! പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (10:14 IST)
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍. ഇപ്പോഴിതാ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. തമിഴ് നടന്‍ യോഗി ബാബുവും സിനിമയിലുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vipin Das (@vipindashb)

ഗുരുവായൂരിലെ ഒരു വിവാഹത്തിനിടെ സംഭവിക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
 അങ്കിത് മേനോന്‍ സംഗീത സംവിധാനവും നീരജ് രേവി ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4 എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article