ഒന്‍പത് കഥകള്‍, എട്ട് സംവിധായകര്‍, മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഫഹദ്, ഇന്ദ്രജിത്ത്, ആസിഫ് അലി; എംടിയുടെ 'മനോരഥങ്ങള്‍' ട്രെയ്‌ലര്‍

രേണുക വേണു
തിങ്കള്‍, 15 ജൂലൈ 2024 (21:23 IST)
Manorathangal Trailer

എം.ടി.വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി സീരിസ് 'മനോരഥങ്ങള്‍' ഓഗസ്റ്റ് 15 നു റിലീസ് ചെയ്യും. എംടിയുടെ ജന്മദിന ദിവസമായ ഇന്ന് വൈകിട്ട് മനോരഥങ്ങളുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നടന്‍ മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. എംടിയുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നാണ് 'മനോരഥങ്ങള്‍' അണിയിച്ചൊരുക്കിയിരിക്കുന്നത്. 
 
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, സിദ്ദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സീരിസ് ആരംഭിക്കുന്നത് കമല്‍ഹാസന്റെ അവതരണത്തോടെയാണ്. സീ5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് 'മനോരഥങ്ങള്‍' റിലീസ് ചെയ്യുക. 
 


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. എംടിയുടെ ആത്മകഥാംശമുള്ള 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്' എന്ന കഥയില്‍ പി.കെ.വേണുഗോപാല്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. പാര്‍വതി, തിരുവോത്ത്, അപര്‍ണ ബാലമുരളി, സുരഭി ലക്ഷ്മി, മധുബാല, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് നായികമാര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article